Advertisment

കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ജനവഞ്ചന: റിയാദ്‌്‌ മലപ്പുറം ജില്ല കെ എം സി സി

author-image
admin
New Update

റിയാദ്‌ : ഘട്ടം ഘട്ടമായി കേരളത്തെ സമ്പൂര്‍ണ മദ്യമുക്തമാക്കാനുള്ള ഐക്യ ജനാധിപത്യ മുന്നണി തീരുമാനം തകിടം മറിച്ച്‌്‌ കേരളത്തില്‍ എല്ലായിടത്തും മദ്യഷാപ്പുകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കുന്ന പിണറായി സര്‍ക്കാര്‍ ജന വഞ്ചനയാണ്‌ ചെയ്യുന്നതെന്ന്‌ റിയാദ്‌ മലപ്പുറം ജില്ലാ കെഎംസിസി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ്‌ പ്രകടന പത്രികയോട്‌ നീതി പുലര്‍ത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം.

Advertisment

publive-image

നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണ ഘട്ടത്തില്‍ പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കില്ല എന്ന്‌ സി പി എമ്മിന്റെ ദേശീയ നേതൃത്വം പോലും ജനങ്ങള്‍ക്ക്‌ വാഗ്‌ദാനം നല്‍കിയിരുന്നു. സിനിമാതാരങ്ങളെ ഉള്‍പ്പെടെ പലരെയും അണിനിരത്തി മദ്യവര്‍ജനം എന്ന പൊള്ളയായ വാഗ്‌ദാനം നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌.

മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ മുന്നണി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കുക മാത്രമല്ല, പുതിയ മദ്യ ഷാപ്പുകള്‍ക്കു അനുമതി നല്‍കാനുള്ള തയ്യാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക്‌്‌ മദ്യഷാപ്പുകള്‍ അനുവദിക്കുന്നതിന്‌ ഇളവ്‌ അനുവദിക്കാമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി പ്രഖ്യാപിച്ച്  ഗ്രാമ പ്രദേശങ്ങളില്‍ കൂടി മദ്യഷാപ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌.

ഉപതിരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്ന ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ ഈ ജനവഞ്ചനക്കെതിരെ പ്രതികരിക്കണം. മനുഷ്യ ജീവന്‌ വില കല്‍പിക്കുന്ന മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കാന്‍ രംഗത്ത്‌ വരണമെന്ന്‌ റിയാദ്‌ മലപ്പുറം ജില്ലാ കെഎംസിസി ആക്‌ടിങ്‌ പ്രസിഡന്റ്‌ മുനീര്‍ വാഴക്കാടും ജനറല്‍ സെക്രട്ടറി അസീസ്‌ വെങ്കിട്ടയും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

 

 

Advertisment