Advertisment

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: രണ്ട് കോടി രൂപയുടെ ആനുകൂല്യ വിതരണം വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ് /മലപ്പുറം: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 വര്‍ഷത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണവും പ്രവര്‍ത്തക സംഗമവും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മലപ്പുറം ജില്ലാ ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

Advertisment

publive-image

പദ്ധതി അംഗങ്ങളായിരിക്കെ മരണപ്പെട്ട ഇരുപത്തിയഞ്ചു പേരുടെ ആശ്രിതര്‍ക്കും, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പന്ത്രണ്ട് പേര്‍ക്കുമായി രണ്ട് കോടിയോളം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് റിയാദില്‍ വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ കെ എം സി സി സൗദി നാഷണല്‍ കമ്മറ്റി  ഭാരവാഹികള്‍ പറഞ്ഞു

2020 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും മരണപ്പെട്ട എണ്‍പത്തിയൊന്ന് പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ് പേര്‍ക്കുമായി അഞ്ചര കോടിയോളം രൂപ കഴിഞ്ഞ സെപ്റ്റംബറില്‍ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ ഒന്നാം ഘട്ടമായി വിതരണം ചെയ്തിരുന്നു. അതിന് ശേഷം ഡിസമ്പര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്ത കേസ്സുകളിലാണ് രണ്ടാംഘട്ട വിതരണം നടത്തുന്നത്. 2020 വര്‍ഷത്തെ പദ്ധതിയില്‍ മൊത്തം മരണപ്പെട്ട നൂറ്റി ആറു അംഗങ്ങളില്‍ മുപ്പത് പേര്‍ കൊവിഡ് ബാധിച്ചാണ്‌ മരണപ്പെട്ടത്.

publive-image

എട്ട് വര്‍ഷം പിന്നുടുന്ന നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഇന്ന് സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിലെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയായി വളര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെ.എം.സി.സി കേരള എന്ന പേരില്‍ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

ചടങ്ങില്‍ കെ.എന്‍.എ കാദര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്‌ ബഷീര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, യു.എ ലത്തീഫ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്‌ കുട്ടി, വര്‍ക്കിങ്ങ് പ്രസിഡന്റ് അഷ്‌റഫ്‌ വേങ്ങാട്ട്, ജനറല്‍ സിക്രട്ടറി കാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്‌, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് എന്നിവര്‍ പങ്കെടുത്തു.

Advertisment