Advertisment

വേങ്ങര മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തിലെയും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു റിയാദ് വേങ്ങര മണ്ഡലം കെ എം സി സി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്ര'റി അസീസ് വെങ്കി' ഉത്ഘാടനം ചെയ്തു.

Advertisment

publive-image

റിയാദ് വേങ്ങര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കി' ഉത്ഘാടനം ചെയ്യുന്നു.

ലളിതമായ തവണ വ്യവസ്ഥയിലൂടെ വീട്ടില്‍ എയര്‍ കണ്ടിഷണര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന  'ബി കൂള്‍' പദ്ധതിയിലൂടെ ലഭിച്ച വരുമാനം പഞ്ചായത്ത് കെഎംസിസി കമ്മിറ്റികള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി നല്‍കുന്ന  വേങ്ങര മണ്ഡലം കെഎംസിസിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അസീസ് വെങ്കി' അഭിപ്രായപ്പെ'ു.

പ്രവാസി വോട്ട്‌ ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമത്തില്‍ വെച്ച് തുടക്കം കുറിച്ചു. സൗദി നാഷണല്‍ കെഎംസിസി ആവിഷ്‌കരിച്ച സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരെയും അംഗങ്ങളാക്കാന്‍ മണ്ഡലം കെഎംസിസി ശ്രമിക്കണമെന്ന്  സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ മുഹമ്മദ് ടി വേങ്ങര പറഞ്ഞു. മണ്ഡലം കെഎംസിസി പ്രസിഡന്റ് റാഷിദ് കോട്ടുമല അധ്യക്ഷത വഹിച്ചു.

ജില്ലാ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്ര'റി ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം കെഎംസിസി ട്രഷറര്‍ എ പി നാസര്‍, വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സഫീര്‍ എം ഇ, നൗഷാദ് ചക്കാല, മുഹമ്മദ് അലി വി, കെ എന്നിവര്‍ പ്രസംഗിച്ചു. നജ്മുദ്ദീന്‍ അരീക്കന്‍, മുഷ്താഖ് വേങ്ങര, ഹനീഫ വലിയോറ, അനീസ് എന്‍ പി, നാസര്‍ പൈനാട്ടില്‍, അഷ്‌റഫ് ആ'ീരി, ശിഹാബ് കുഴിപ്പുറം എിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യാസര്‍ അരീക്കന്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്ര'റി ബഷീര്‍ ഒതുക്കുങ്ങല്‍ സ്വാഗതവും അഷ്‌റഫ് ടി ടി നന്ദിയും പറഞ്ഞു.

 

Advertisment