Advertisment

ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി പര്യവസാനിച്ചു

New Update

ലാസ്‌വേഗസ് :  ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക ലാസ് വേഗസിൽ നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. നവംബര്‍ 10 ഞായറാഴ്ച വൈകിട്ട് വികാരി ജനറള്‍ മോണ്‍. തോമസ് മുളവനാല്‍ അര്‍പ്പിച്ച ദിവ്യബലിയോടു കൂടിയാണ് സമ്മേളനത്തിനു തിരശ്ശീല ഉയര്‍ന്നത്.

Advertisment

publive-image

വടക്കേ അമേരിക്കയിലെ വിവിധ ക്നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നും 350 ല്‍പ്പരം ക്നാനായ വനിതകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു.  വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് അലക്സ് മഠത്തില്‍താഴെ, വിമന്‍സ് ഫോറം പ്രസിഡന്‍റ് ഡോ. ബീന ഇണ്ടിക്കുഴി, വൈസ് പ്രസിഡന്‍റ്ഡോ. സ്മിത തോട്ടം, ജനറല്‍ സെക്രട്ടറി ലിബി ചാക്കോ വെട്ടുകല്ലേല്‍, മറ്റ് ഭാരവാഹികളായ റോണി വാണിയപുരയ്ക്കല്‍, ഷാന്‍റി കോട്ടൂര്‍, ലിജി മേക്കര, അപര്‍ണ വള്ളിത്തോട്ടത്തില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

19 യൂണിറ്റുകളുടെ പ്രാതിനിധ്യത്തോടു കൂടി നടത്തിയ മീറ്റ് ആന്‍റ് ഗ്രീറ്റ് പ്രോഗ്രാം ശ്രദ്ധേയമായി. ലാസ് വേഗസ് വിമന്‍സ് ഫോറം പ്രസിഡന്‍റ് ലിബി ചാക്കോ വെട്ടുകല്ലേല്‍ സ്വാഗതം പറഞ്ഞു. വിവിധ യൂണിറ്റുകള്‍ നൃത്തം, ഗാനം, സ്കിറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.

Advertisment