Advertisment

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഒക്ടോബറിൽ ന്യുജേഴ്സിയിൽ നടത്തപ്പെട്ടു

New Update

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ നേത്യുത്വത്തിൽ, ന്യുജേഴ്സിയിലുള്ള ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് ത്ര്വിദിന പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. നവംബർ 30 മുതൽ ഡിസംബർ 2 വരെ നടത്തപ്പെട്ട കോഴ്സിൽ 21 യുവജനങ്ങൾ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും പുതിയതും, ക്നാനായ റീജിയണിലെ 14 -) മത്തെ ദൈവാലയവുമായ ന്യുജേഴ്സി ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട ആദ്യത്തെ പരിപാടിയായിരുന്നു ഈ പ്രീ-മാര്യേജ് കോഴ്സ്.

Advertisment

publive-image

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി മോൺ. തോമസ് മുളവനാൽ, ഫാ. റെനി കട്ടേൽ, ഫാ. ജോസ് ആദോപ്പള്ളിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബെന്നി കാഞ്ഞിരപ്പാറ, ജെറിൽ & മെറിൻ കള്ളിക്കൽ, സാബു തടിപ്പുഴ, ജയ കുളങ്ങര, റ്റോണി പുല്ലാപ്പള്ളിൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അറിയിക്കുന്നു.

publive-image

ക്നാനായ റീജിയണിലെ അടുത്ത പ്രീ-മാര്യേജ് കോഴ്സ്, 2019 മാർച്ച് 1 മുതൽ 3 വരെ ഷിക്കാഗോ സെന്റ്. മേരീസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് അവരുടെ പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടതാണ്.

ന്യുജേഴ്സി ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട ഈ പ്രീ-മാര്യേജ് കോഴ്സിന്, ഇടവക വികാരി ഫാ. റെനി കട്ടേൽ, ലൂമോൻ ലൂക്കോസ് മാന്തുരുത്തിൽ, ജോസ് കുഞ്ഞ്ചാമക്കാല, ടോം കടയം‌പള്ളി, വിത്സൺ വലിയകല്ലുങ്കൽ, തോമസ് പാലശ്ശേരിൽ തുടങ്ങിയവർ നേത്യുത്വം നൽകി.

Advertisment