Advertisment

മഴക്കാലത്തേക്കുള്ള തയ്യാറെടുപ്പ്; കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് പരിശീലനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന മഴക്കാലത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് (കെഎന്‍ജി) ഫയര്‍മാന്‍മാര്‍ അല്‍ മുഗാവ പ്രദേശത്ത് പരിശീലനപരിപാടി നടത്തി.

മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിവിധ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് 'റെയ്ന്‍-2' എന്ന് പേരിട്ട പരിശീലന പരിപാടി സംഘടിപ്പിച്ചതെന്ന് നാഷണല്‍ ഗാര്‍ഡ് അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഹാഷിം അല്‍ റിഫെയ് പറഞ്ഞു.

വിവിധ പ്രതിസന്ധിഘട്ടങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിതമാക്കാനും കെഎന്‍ജി സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎന്‍ജി ഓഫീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ ദിയാബും പരിശീലനം വീക്ഷിച്ചു.

Advertisment