Advertisment

 മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ യുവാവിന് നേരെ കത്തിയാക്രമണം, പിന്നെയും പിന്നെയും കുത്താന്‍ ഓങ്ങി; കാഴ്ചക്കാരായി യാത്രക്കാര്‍; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

New Update

മുംബൈ:  മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ നടപ്പാലത്തില്‍ യുവാവിന് നേരെ കത്തിയാക്രമണം. പരിക്കേല്‍ക്കാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ കുര്‍ളയിലാണ് സംഭവം.ടീ ഷര്‍ട്ട് ധരിച്ച യുവാവ് നടപ്പാലത്തിലൂടെ നടന്നുപോകുകയാണ്. അതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ അജ്ഞാതന്‍ കത്തി ഉപയോഗിച്ച് യുവാവിന് നേരെ അക്രമം അഴിച്ചുവിട്ടത്.

Advertisment

publive-image

അക്രമിയെ ചെറുക്കുന്നതിനിടെ, യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈസമയത്ത് മറ്റു യാത്രക്കാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. നിരവധി തവണ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ മുതിര്‍ന്ന ശേഷം അക്രമി പ്രദേശത്ത് നിന്ന് കടന്നു കളഞ്ഞു.

53 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പണം തട്ടണമെന്ന ഉദ്ദേശത്തോടെയുള്ള ആക്രമണമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേല്‍പ്പിക്കുക, അല്ലെങ്കില്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പൊലീസ് പറഞ്ഞു.

knife attack
Advertisment