Advertisment

പാരീസില്‍ കത്തിയാക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം; ആക്രമണം നടന്നത് ചാര്‍ളി ഹെബ്ദോയുടെ ഓഫീസുകള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന കത്തിയാക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ചാര്‍ളി ഹെബ്ദോ മാഗസിന്റെ ഓഫീസുകള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആക്രമണം നടന്നത്.

2015ലെ ചാര്‍ളി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. അക്രമികളില്‍ ഒരാള്‍ പിടിയിലായി. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.

Advertisment