കുവൈറ്റില്‍ സ്വദേശി യുവതിയെ അസഭ്യം പറഞ്ഞ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം ; യുവാവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതിയും , യുവതി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവാവും പൊലീസ് സ്റ്റേഷനില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി യുവതിയെ അസഭ്യം പറഞ്ഞ യുവാവിനെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം .എന്നാല്‍ ക്തതി പിടിത്തുവാങ്ങിയ യുവാവ് യുവതിയെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനിലെത്തി .

പിന്നാലെ യുവതി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവാവും എത്തി. രാജ്യത്തെ ഒരു പ്രധാന റോഡിലായിരുന്നു സംഭവം . യുവതിയും യുവാവും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

ഉടനെ ബാഗില്‍ നിന്നും യുവതി കത്തിയെടുത്ത് യുവാവിനു നേരെ വീശി. പെട്ടെന്നു തന്നെ യുവതിയെ അടിച്ചുവീഴ്ത്തി യുവാവ് കത്തി കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

×