Advertisment

നേരുള്ള വ്യക്തി നേരായ സമൂഹം തൗഹീദാണ് നിദാനം കെ എന്‍ എം ക്യാമ്പയിൻ റിയാദ് അസീസിയ ഏരിയ പ്രചാരണ സമ്മേളനം ആഗസ്റ്റ് 14 ന്

author-image
admin
New Update

റിയാദ് : "നേരുള്ള വ്യക്തി നേരായ സമൂഹം തൗഹീദാണ് നിദാനം " എന്ന പ്രമേയത്തിൽ കേരള നദുവത്തുൽ മുജാഹിദീൻ നടത്തി വരുന്ന ക്യാമ്പയിനിന്റെ റിയാദ് അസീസിയ ഏരിയ പ്രചാരണ സമ്മേളനം ഓഗസ്റ്റ് 14 വെള്ളി വൈകുന്നേരം 4 മണിക്ക് (സൗദി സമയം)zoom ആപ്പ് ലൂടെ നടക്കും . ശൈഖ് നായിഫ് ബിൻ സാലിം അൽ ഗംദി ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരായ സുബൈർ പീടിയേക്കൽ , ഉനൈസ് പാപ്പിനിശ്ശേരി,അബൂബക്കർ എടത്തനാട്ടുകര എന്നിവർ കാമ്പയിൻ പ്രമേയത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നിർവ്വഹിക്കും .

publive-image

റിയാദിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ,ക്യാമ്പയിനിന്റെ ഭാഗമായി ഏരിയ തലത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പി ക്കുമെന്നും , കൂടുതൽ വിവരങ്ങൾക്ക് 0508859571 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അസീയസിയ ഏരിയ ഭാരവാഹികളായ സുബൈർ കെ.എം , സിയാദ് കായംകുളം , മുനീർ അരീക്കോട് എന്നിവർ അറിയിച്ചു.

Advertisment