Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ്ജ പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ടെര്‍മിനല്‍ നാടിന് സമര്‍പിക്കുന്നത്.

Advertisment

publive-image

ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ടെര്‍മിനല്‍ 240 കോടി മുടക്കിയാണ് വികസിപ്പിച്ചത്. 2017-18 സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി സിയാല്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 56 ചെക്കിങ് കൗണ്ടറുകളാണ് ഇവിടെയുള്ളത്.

മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യമാണ് പുതിയ ടെര്‍മിനലിനുള്ളത്. ടെര്‍മിനലിനോടൊപ്പം ഉദ്ഘാനം ചെയ്യുന്ന കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണിത്.

KOCHI#AIRPORT#NEW#TERMINAL#INAGURATION
Advertisment