Advertisment

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ബാധിച്ചത് നടന്‍ ധര്‍മ്മജന്റെ ഫിഷ് ഹബിന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കേരളത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പട്ടാപ്പകല്‍ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിനു നേരെ ഉണ്ടായ വെടിവയ്പ്പ്. ഈ വെടിവയ്പ്പ് ഏറ്റവും ബാധിച്ചത് നടന്‍ ധര്‍മ്മജന്റെ ഫിഷ് ഹബ്ബിനാണ്. കടവന്ത്രയില്‍ യുവജനസമാജം റോഡില്‍ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കല്‍ ബില്‍ഡിങിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈല്‍ ആര്‍ടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

അതേസമയം ആക്രമണത്തില്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് നഷ്ടം ഉണ്ടായി എന്നും പറയുന്നു. വെടിവെയ്പ്പ് വാര്‍ത്ത അറിഞ്ഞയുടന്‍ പോലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധര്‍മ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയില്‍ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.

Advertisment