പ്രോവോളിയിൽ കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സിന് ഹാട്രിക് വിജയം

സ്പോര്‍ട്സ് ഡസ്ക്
Friday, February 8, 2019

പ്രോവോളിയിൽ കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സിന് വിജയം . ഇത് മുന്നാം തവണയാണ് കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ് ജയം കൈവരിക്കുന്നത്. ബ്ലാക്ക്‌ഹോക്ക്‌സ് ഹൈദരാബാദിനെയാണ് കൊച്ചി ബ്ലൂസ്‌പൈക്കേഴസ് തോൽപ്പിച്ചത്.

ആദ്യം മത്സരത്തിൽ മുംബൈ വോളിയെയാണ് കൊച്ചി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ വിജയം. രണ്ടാം മത്സരത്തിൽ അഹമ്മദാബാദിനെയാണ് കൊച്ചി പരാജയപ്പെടുത്തിയത്.

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പ്രോ വോളിബോൾ ലീഗ് നടക്കുന്നത്. കാലിക്കട്ട് ഹീറോസിന് പിന്നിലാണ് നിലവിൽ കൊച്ചിയുടെ സ്ഥാനം. ചെന്നൈ സ്പാർട്ടൻസുമായുള്ള തോൽവിക്ക് ശേഷം ഹൈദരാബാദ് നാലാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ 3-2 നാണ് ഹൈദരാബാദ് അഹമ്മദാബാദിനെ തോൽപ്പിച്ചത്.

×