Advertisment

കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ പൊലീസിന്റെ വ്യാപക പരിശോധന: കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ പൊലീസിന്റെ വ്യാപക പരിശോധന. കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി.

Advertisment

publive-image

സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു. മാസ്ക് കൃത്യമായി ധരിക്കാത്ത മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. വരാപ്പുഴ മാർക്കറ്റിൽ സിഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ കർശന പരിശോധന. കൂടുതൽ ആളുകളെ മാർക്കറ്റിലേക്ക് കടത്തിവിടില്ല. കടവന്ത്രയിലെ മാർക്കറ്റിലും പൊലീസ് പരിശോധന നടത്തി.

നഗരത്തിന്‍റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം കൊച്ചി നഗരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടർ എസ് സുഹാസ് ഇന്നലെ അറിയിച്ചത്. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകൾ പൂർണ്ണമായി അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.

ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. ജില്ലയിൽ രോഗലക്ഷണമുള്ളവർക്ക് ആന്റിജെൻ പരിശോധന ആരംഭിച്ചു. നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്നും നിയന്ത്രിത മേഖലകളിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ വ്യക്തമാക്കി.

Advertisment