Advertisment

സുസ്ഥിര ഭരണത്തിന് എല്‍ഡിഎഫിന് പിന്തുണ; പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് വിമതന്‍; കൊച്ചി കോര്‍പ്പറേഷനിലെ ഭരണവും ഇടതുമുന്നണി ഉറപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. ഒരു യുഡിഎഫ് വിമതന്‍ കൂടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.

ലീഗ് വിമതനായ ടികെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സനില്‍ മോനും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചത്.

പശ്ചിമ കൊച്ചിയിലെ പനയപ്പിള്ളി എട്ടാം വാര്‍ഡില്‍ നിന്നാണ് സനില്‍ മോന്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.എസ്. യേശുദാസിനെയാണ് പരാജയപ്പെടുത്തിയത്. സുസ്ഥിര ഭരണത്തിനാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് സനില്‍ മോന്‍ പ്രതികരിച്ചു.

Advertisment