Advertisment

എറണാകുളം ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; കലൂരില്‍ സാമൂഹിക അകലം പാലിക്കാത്ത കട അടപ്പിച്ചു; കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊവിഡ് വ്യാപനം തുരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനം. എറണാകുളം ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. കലൂരില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച കട അടപ്പിച്ചു.

Advertisment

publive-image

കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്തെല്ലാം പൊലീസ് പരിശോധന നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഗരത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം.

latest news covid 19 corona virus all news kochi covid case
Advertisment