Advertisment

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തം; ഇത് വരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 79 പേര്‍ക്ക് ; 54 കേസും ഒരാഴ്ച്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തത്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സംസ്ഥാനത്ത് ഒരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിവരികയാണ്. എറണാകുളം ജില്ലയില് രോഗ വ്യാപനത്തിന്റെ തോത് കൂടി വരുന്നതോടെ മുന്നറിയിപ്പില്ലാതെ തന്നെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജില്ലയിലെ സ്ഥിതി അത്യന്തം രൂക്ഷമാകുന്നതായാണ് വിലയിരുത്തല്‍.

Advertisment

publive-image

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തമാണെന്ന് വിലയിരുത്തല്‍. എറണാകുളത്ത് ഇത് വരെ സമ്പര്‍ക്കത്തിലൂടെ 79 പേര്‍ക്ക് രോഗം പകര്‍ന്നതില്‍ 54 കേസുകളും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ്. ജില്ലയിലെ സ്ഥിതിയില്‍ മുഖ്യമന്ത്രിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം. സമ്പര്‍ക്കം വഴി ജൂണില്‍ 13 പേര്‍ക്കാണ് എറണാകുളത്ത് രോഗം പകര്‍ന്നത്. എന്നാല്‍ ജൂലൈയില്‍ 9 ദിവസം കൊണ്ട് സമ്പര്‍ക്ക രോഗികളുടെ എണ്ണം 54ല്‍ എത്തി.

കൊച്ചി ബ്രോഡ് വേയില്‍ ചായക്കട നടത്തുന്ന വ്യക്തിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്ന് ആലുവയിലും, എടത്തലയിലും തൃക്കാക്കരയിലും വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

latest news covid 19 corona virus all news kochi covid
Advertisment