Advertisment

കൊച്ചിയില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും കൂടുതല്‍; ജില്ലയില്‍ 13351 പേര്‍ നിരീക്ഷണത്തില്‍, പരിശോധന ശക്തമാക്കി; എറണാകുളം കളക്ടറേറ്റില്‍ ജനങ്ങളുടെ പ്രവേശനം നിരോധിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി :കൊച്ചിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല കടുത്ത ആശങ്കയിലാണ്.

Advertisment

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും വര്‍ധിക്കുകയാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. ജില്ലയില്‍ ഏഴുപേര്‍ക്കാണ് രോഗബാധയുടെ ഉറവിടം വ്യക്തമാകാത്തത്. ഈ സാഹചര്യത്തില്‍ രോഗലക്ഷമുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ജില്ലാഭരണ കൂടം തീരുമാനിച്ചു.

publive-image

കോവിഡ് രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുളവുകാട് റോഡ് ഭാഗികമായി അടച്ചു. ബ്രോഡ്‌വെയിലെ കടയില്‍ ജോലി ചെയ്തിരുന്ന കടയിലെ യുവതിക്ക് പിന്നാലെ അവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ യുവതി സഞ്ചരിച്ച ബസിലെ തൊഴിലാളികള്‍, യാത്രക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

യുവതിയുടെ രണ്ടുമക്കളെ പരിശോധനയ്ക്ക് വിധേയരാക്കി. പ്രായമേറിയ കിടപ്പുരോഗികളായ ഭര്‍തൃപിതാവിനെയും മാതാവിനെയും പരിശോധിക്കാന്‍ മെഡിക്കല്‍ ലബോറട്ടറി കൊണ്ടുവരാനാണ് ശ്രമം.

സുരക്ഷയുടെ നടപടിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റില്‍ ജനങ്ങളുടെ പ്രവേശനം നിരോധിച്ചു. ആര്‍ടി ഓഫീസുകളിലേക്കും, ഡ്രഗ്‌സ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിലേക്കുമുള്ള അപേക്ഷകള്‍ കളക്ടറേറ്റ് ഗേറ്റില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷകളില്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

latest news covid 19 corona virus all news kochi covid
Advertisment