Advertisment

കൊച്ചി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം.

author-image
admin
New Update

റിയാദ്: കൊച്ചി കൂട്ടായ്മാ ഭാരവാഹികളായി കെ ബി ഖലീൽ പ്രസിഡന്റ്, ജിബിൻ സമദ് ജനറൽ സെക്രട്ടറി, അബൂ ഹനീഫ് ട്രഷറർ എന്നിവരെ ബാലറ്റ് പേപ്പർ വോട്ടിംഗ് സിസിറ്റത്തിലൂടെ തിരഞെടുത്തു.

Advertisment

 

publive-image

ഹാരിസ് ഉമ്മർ വൈസ് പ്രസിഡന്റ്, സുൾഫിക്കർ ഹുസൈൻ ജോയിന്റ് സെക്രട്ടറി, ഷാജി കെ ജീവകാരുണ്യം,നിസാർ സ്പോർട്സ്, റഫീഖ് ട്രസ്റ്റ്, ഷിഹാദ് ആർട്സ്, കെ എൻ ആഷിക് പി ർ ഓ, നദീം സേട്ട് മരണാനന്തര സഹായ നിധി, അസീസ് ഇവന്റ് കൺട്രോളർ, ഷാജി ഹുസൈൻ വെൽഫേർ എന്നിവരാണ് ഉപസമിതി കൺവീനർമാർ.

ബത്‌ഹ സഫാ മക്ക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഖലീൽ അധ്യ ക്ഷത വഹിച്ചു ഹസീബ്, തൻവീർ,ആഷിക്, അഹ്സൺ സമദ് എന്നിവർ തിരഞെ ടുപ്പ് നിയന്ത്രിച്ചു. മുൻ ജനറൽ സെക്രട്ടറി ഹാരിസ് ഉമ്മർ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബൂ ഹനീഫ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു, ഉപസമിതി കൺവീനർമാർ കഴിഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കലാപരിപാടി കൾക്ക് ഷിഹാദ് നേതൃത്വം നൽകി.ഹാരിസ് ഉമ്മർ സ്വഗതവും ജനറൽ സെക്രട്ടറി ജിബിൻ സമദ് നന്ദി പറഞ്ഞു.

Advertisment