Advertisment

കൊച്ചിയില്‍ലഹരി മരുന്നുമായി യുവാക്കള്‍ പിടിയില്‍

New Update

കൊച്ചി : ഇടപ്പള്ളി ഭാഗത്ത് നിന്നും വില്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ MDMA യുമായി രണ്ടു യുവാക്കള്‍ പിടിയില്‍ . മലപ്പുറം, പൊന്നാനി, വെളിയങ്കോട്, പുതുവളപ്പില്‍ വീട്ടില്‍, അജ്മല്‍.പി.കെ, (21), മലപ്പുറം, പൊന്നാനി, കറുത്ത കുഞ്ഞാലിന്‍്റെ വീട്ടില്‍, അനസ് (25), എന്നിവരാണ് പിടിയിലായത്.

Advertisment

publive-image

ഇവരില്‍ നിന്ന് സിന്തറ്റിക് ഡ്രഗ്സായ 10 ഗ്രാം മെത്തലിന്‍ ഡയോക്സി മെത്താ ഫിറ്റമിന്‍ (എം.ഡി.എം.എ.) കണ്ടെടുത്തു.പ്രതികള്‍ ഇരുവരും മാസങ്ങളായി ലോഡ്ജുകളില്‍ താമസിച്ച്‌ വില്പന നടത്തുന്നതായി കമ്മീഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു.

കൊച്ചി നഗരത്തില്‍ ഏറ്റവും കൂടുതല്‍ ലഹരിമരുന്നുകള്‍ എത്തുന്നത് മലബാര്‍ ഭാഗത്തുനിന്നാണ്. ബാംഗ്ലൂര്‍,ഗോവ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വഴി വടക്കന്‍ ജില്ലകളില്‍ എത്തിച്ചതിനു ശേഷമാണ് ഇവിടെയുള്ള യുവാക്കള്‍ കൊച്ചിയില്‍ കൊണ്ടുവന്ന് ചില്ലറ വില്പനയും മറ്റും നടത്തുന്നത്.

kochi laharimarunnu case arrest
Advertisment