Advertisment

കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

New Update

publive-image

കൊച്ചി: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ പ്രത്യേക വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 1.20-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ വിമാനമാണ് റദ്ദാക്കിയത്. കുട്ടികളടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.

യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര പുനരാരംഭിക്കുക.

Advertisment