Advertisment

കുവൈറ്റിലേക്ക് പോകാന്‍ നെടുമ്പാശ്ശേരിയിലെത്തി ; സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ശരീരത്തില്‍ ബോംബുണ്ടെന്ന് കളിയാക്കി മലയാളി ; അരിച്ചുപെറുക്കിയുള്ള പരിശോധനയ്ക്കിടെ വിമാനം കുവൈറ്റിലേക്ക് പറന്നു, 'തമാശക്കാരന്‍' ജയിലിലുമായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി;  വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് തമാശ പറഞ്ഞ് പുലിവാല് പിടിച്ച് മലയാളി . നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം . കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ കക്ഷിയാണ് നേരംപോക്ക് പറഞ്ഞ് ജയിലിലായത്.

Advertisment

സംഭവം ഇങ്ങനെ...

തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കളിയാക്കി പറഞ്ഞതാണ് പത്തനംതിട്ട കോഴഞ്ചേരി പാണ്ടിയാക്കല്‍ സൈമണ്‍ ജോണിന് പുലിവാലായത്.

publive-image

കുവൈറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കുവൈറ്റിലേക്ക് പോകാനായാണ് സൈമണ്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് പറയുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈമണിനെ അടിമുടി പരിശോധിച്ചു. ബോംബ്. ഡോഗ് സ്‌ക്വാഡുകളും എത്തി വിശദമായ പരിശോധന നടത്തി. അപ്പോഴേക്കും കുവൈറ്റിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. ഭീഷണി മുഴക്കിയതിന് സൈമണ്‍ ജയിലിലുമായി.

Advertisment