Advertisment

'കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും, പത്രമാധ്യമങ്ങളില്‍ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ ഇരുട്ടടി അടിക്കും'; കൊച്ചി മേയര്‍ക്ക് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്; പോസ്റ്റു ചെയ്തത് കോഴിക്കോട്ടുനിന്ന്

New Update

publive-image

Advertisment

എറണാകുളം: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്. തീവ്രവാദികളുടെ ചിത്രം പതിച്ച് ചീഫ് കമ്മാൻ‍ഡര്‍ ഓഫ് താലിബാന്‍, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയർക്കു ലഭിച്ചത്.

കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ നിയമനപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്. കത്തിലുടനീളം അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.

anil kumar
Advertisment