Advertisment

കൊച്ചി മെട്രോയില്‍ തിരക്കേറുന്നു: ശരാശരി യാത്രക്കാരുടെ എണ്ണം 8,000 ത്തിലെത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഏറെ നാളുകള്‍ക്ക് ശേഷം ഓടി തുടങ്ങിയ കൊച്ചി മെട്രോയില്‍ തിരക്കേറുന്നു. സര്‍വീസ് ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇപ്പോഴതു പ്രതിദിനം ശരാശരി 8,000 എന്ന നിലയിലേക്ക് എത്തി.

Advertisment

publive-image

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചില്‍ സര്‍വീസ് നിര്‍ത്തും മുന്‍പ് പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടവേളക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിവസം 4200 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. രണ്ടാം ദിവസം അത് 5200 ലേക്ക് എത്തി.

ആദ്യ ദിവസങ്ങളില്‍ ശരാശരി യാത്രക്കാര്‍ 5000 ആയിരുന്നതാണ് ഇപ്പോള്‍ 8000 ആയി ഉയര്‍ന്നു. രാവിലെ 8.30 മുതല്‍ 11 വരെയും വൈകിട്ട് 4.30 മുതല്‍ 7 വരെയുമാണു യാത്രക്കാര്‍ കൂടുതലുള്ളത്. ഇപ്പോള്‍ സ്ത്രീകള്‍ കൂടുതലായി മെട്രോയെ യാത്രയ്ക്ക് ആശ്രയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തിരക്കുള്ള സമയത്തു മെട്രോ പതിവു സമയക്രമത്തിലാണ് ഓടുന്നത്. 7 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്.

രാജ്യത്തെ മറ്റു മെട്രോകളിലും സമാനമാണ് സാഹചര്യം. പ്രതിദിനം 4.5 ലക്ഷം യാത്രക്കാരാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബെംഗളൂരു മെട്രോയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് ശരാശരി 18,000 യാത്രക്കാരാണ്. ചെന്നൈയില്‍ കൊച്ചിയേക്കാള്‍ അല്‍പം മാത്രം കൂടുതല്‍.

kochi metro
Advertisment