Advertisment

കൊച്ചി മെട്രോ ...യാത്രക്കാര്‍ക്കായി വീണ്ടും നിരക്ക് ഇളവ് പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് വരും ദിവസങ്ങളിലും യാത്രക്കാര്‍ക്ക് ഭാഗികമായി ലഭിക്കും.

Advertisment

publive-image

തൈക്കൂടം വരെയുളള സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഈ മാസം 18 വരെ 50 ശതമാനം നിരക്കിളവാണ് യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പ്രഖ്യാപിച്ചിരുന്നത്. ഈ ആനുകൂല്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, 19 മുതല്‍ ഈമാസം 30 വരെ 20 ശതമാനം നിരക്കിളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രക്കാരെ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് 20 ശതമാനം നിരക്കിളവ് വരും ദിവസങ്ങളില്‍ നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഓണസമ്മാനമായാണ് 50 ശതമാനം നിരക്കിളവ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertisment