Advertisment

കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി മുസരീസ് ബിനാലെയുടെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കുന്ന കലാവിരുന്നാണ് ഇത്തവണ ബിനാലെ ആസ്വാദകരെ കാത്തിരിക്കുന്നത്.

Advertisment

publive-image

ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കപ്പെടും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക. പെരുവനം കുട്ടന്മാരാരുടെ മേളത്തഴക്കത്തോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. വൈകിട്ട് 6.30 മുഖ്യമന്ത്രി പിണറായി വിജയന്‍ കലാ മാമാങ്കത്തിന് ഔദ്യോഗികമായി തിരിതെളിക്കും.

ഭാരതീയ കലകളെയും സൃഷ്ടികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ സംഭവാനയാണ് ചുരുങ്ങിയ നാളിനുള്ളില്‍ ബിനാലെ നല്‍കിയത്. സകല കലകളുടെയും സംഗമ ഭൂമിയായി കൊച്ചി മുസരീസ് ബിനാലെ മാറിയെന്നാണ് സര്‍ഗാത്മക ലോകത്തിന്റെ കണക്ക് കൂട്ടല്‍.

kochi muziris binnallae
Advertisment