Advertisment

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധു പിടിയില്‍

New Update

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധു പിടിയില്‍. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് അറസ്റ്റിലായത്‌. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

Advertisment

publive-image

ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയാണ് ശുചിമുറിയില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. വയനാട്ടിലെത്തിയ കൊച്ചി പൊലീസ് സംഘം രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

rape case
Advertisment