Advertisment

കൊച്ചിക്ക് പുതിയ മേയര്‍; ഷൈനി മാത്യുവിന്റെ സത്യപ്രതിജ്ഞ ഉടന്‍

New Update

publive-image

Advertisment

കൊച്ചി: കോര്‍പ്പറേഷന്റെ മേയര്‍ പദവിയിലേക്ക് സൗമിനി ജെയിനിനെ മാറ്റിക്കൊണ്ട് പുതിയ ആളെ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ഏറെ നാളുകള്‍ക്ക് മുന്‍പ് യുഡിഎഫ് തുടങ്ങിയിരുന്നു. കൂടിയാലോചനകള്‍ക്കും അവസാനവട്ട ചര്‍ച്ചകള്‍ക്കും ശേഷം എ ഗ്രൂപ്പില്‍ ഇക്കാര്യം സംബന്ധിച്ച തീരുമാനവുമായി.

യുഡിഎഫ് ഭരണത്തിലേറിയപ്പോള്‍ രണ്ടര വര്‍ഷം സൗമിനി ജെയിനിനേയും രണ്ടര വര്‍ഷം ഷൈനി മാത്യുവിനെയും മേയറായി ഇരുത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ ഇടപെടല്‍ കാരണം ഷൈനി മാത്യുവിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സൗമിനി ജെയിന്‍ തുടരുകയും ചെയ്തു. എന്നാല്‍ എ ഗ്രൂപ്പില്‍ നിന്നുള്ള സൗമിനി ജെയിന്‍ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി പിടിച്ചു പറ്റുകയും ഗ്രൂപ്പിന് വഴങ്ങാത്ത ആള്‍ എന്ന് പേര് സമ്പാദിക്കുകയും ചെയ്തു. ഇതോടെയാണ് ഷൈനി മാത്യുവിന്‌ വേണ്ടിയുള്ള വടംവലി വീണ്ടും ശക്തമായത്.

ഇതേതുടര്‍ന്ന്, എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേരുകയും അടുത്തമാസം 12 ന് മുന്‍പ് സൗമിനി ജെയിനിനെ ഒഴിവാക്കി ഷൈനി മാത്യുവിനെ മേയറാക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഐ ഗ്രൂപ്പില്‍ നിന്ന് നിലവിലെ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി.ജെ.വിനോദ് സ്ഥാനം ഒഴിയും. ഫോര്‍ട്ടുകൊച്ചി ഒന്നാം വാര്‍ഡില്‍ നിന്നുളള കൗണ്‍സിലര്‍ ആണ് ഷൈനി മാത്യൂ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി തന്നെയാകാനാണ് സാധ്യത.

Advertisment