Advertisment

തേവരയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു

New Update

കൊച്ചി: തേവരയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം.

publive-image

വീണു തലയ്ക്കു ഗുരുതര പരുക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു വിവരം പൊലീസിൽ അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment