കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ ഈ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഒരു യുവാവും സമാന പരാതിയുമായി എത്തിയിരുന്നു. ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായ മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിലാണ് ഉറങ്ങുന്നത്.
/sathyam/media/post_attachments/QZfddjoUT5qynzWBFt9l.jpg)
എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്ന് യുവതി പറഞ്ഞു. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇതു സീരിയൽ അല്ലെന്നും വെബ്‌സീരീസിനു വേണ്ടിയാണെന്നും അറിയുന്നത്.
ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ എന്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് മനസ്സിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്.– യുവതി പറഞ്ഞു.
‘‘മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞു. ഇതോടെ ഭീഷണിപ്പെടുത്തി. തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു പറഞ്ഞു. ഞാനും ഒരു സ്ത്രീയല്ലേ.. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞു. നിന്നെ ചതിക്കില്ല, നഗ്നത ആരും കാണില്ല എന്നെല്ലാം ഉറപ്പു നൽകിയതോടെയാണ് അഭിനയിച്ചത്.
ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു. മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്നു വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us