Advertisment

കർഷകർക്കുവേണ്ടി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

New Update

കൊച്ചി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് രാജ്യ വ്യാപകമായി കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന ത്യാഗോജ്വലമായ സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആർ എസ് പി കടവന്ത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഇന്ത്യയുടെ പാർലിമെന്റിനെ നോക്കുകുത്തിയാക്കി കർഷക നിയമം പാസാക്കിയതെന്നും കർഷകർക്ക് വേണ്ടാത്ത നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ കോര്പറേറ്റുകളുടെ ഏജന്റ് ആയി മോദി മാറിയെന്നും കർഷകരുടെ ജീവിക്കാനുള്ള നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം വിജയിപ്പിക്കേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ജനാധിപത്യവിശ്വാസികളുടെയും കടമയാണെന്നും അതിനുവേണ്ടി ഓരോരുത്തരും മുന്നോട്ടുവരണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു.

ആർ എസ് പി എറണാകുളം ജില്ലാ കമ്മിറ്റി അംഗം വി ടി വിനീത് അധ്യക്ഷത വഹിച്ചു. പാർട്ടി എറണാകുളം മണ്ഡലം സെക്രട്ടറി കെ എം രാധാകൃഷ്ണൻ,കടവന്ത്ര ലോക്കൽ സെക്രട്ടറി സബിത സുഭാഷ്, എന്നിവർ സംസാരിച്ചു

Advertisment