Advertisment

പഠിച്ച സ്കൂളിന് അംഗീകാരമില്ല ; എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ആവില്ലെന്ന് അറിഞ്ഞതോടെ ബോധം കെട്ട് വീണ് വിദ്യാര്‍ത്ഥികള്‍ ; പൊലീസിനെ ഉപയോഗിച്ച് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പുറത്താക്കി ഗേറ്റടച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് : സംഭവം തോപ്പുംപടിയില്‍

New Update

കൊച്ചി : തോപ്പുംപടിയിയിൽ അധികൃതരുടെ അനാസ്ഥമൂലം പരീക്ഷ എഴുതാനാകാതെ പോയ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് പൊലീസിനെ ഉപയോഗിച്ച് പുറത്താക്കി ഗേറ്റടച്ചു. നിലവിൽ പൊലീസ് കാവലിലാണ് സ്കൂൾ. ഇതിനിടെ തഹസിൽദാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും സ്കൂളിനു മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്.

Advertisment

publive-image

പരീക്ഷ എഴുതാൻ സാധിക്കില്ലെന്നു മനസിലായതോടെ സമ്മർദത്തിലായ വിദ്യാർഥികളിൽ ചിലർ സ്കൂൾ ഗ്രൗണ്ടിൽ ബോധംകെട്ടു വീണു. മാതാപിതാക്കളും കടുത്ത സങ്കടത്തിലും സംഘർഷത്തിലുമാണ്. മക്കളെ സ്കൂളിൽ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ക്ലാസിനു പുറത്തു നിർത്തുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ജോലി ചെയ്യുന്നതിന്റെ പണം കിട്ടിയിട്ട് ഫീസ് നൽകാമെന്നു പറഞ്ഞത് അധ്യാപകർ അംഗീകരിച്ചില്ലെന്നും ക്ലാസിൽ കയറാൻ അനുവദിച്ചില്ലെന്നും ആന്റണി എന്ന വിദ്യാർഥിയുടെ അമ്മ പറഞ്ഞു

പരീക്ഷ എഴുതാൻ കഴിയില്ലെന്നറിഞ്ഞതോടെ കുട്ടികൾ ആകെ തളർന്ന നിലയിലാണ്. കുട്ടികൾക്ക് കൗൺസലിങ് നൽകേണ്ട സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികളിൽ ഒരാളുടെ പിതാവ് കരുവേലിപ്പടി ചൂലേഴത്ത് ബിജു പറഞ്ഞു. അവസാന നിമിഷമാണ് ഞങ്ങൾ ഈ വിവരം അറിയുന്നത്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിപ്പോയെന്നും പിതാവ് പറയുന്നു.

മാസങ്ങൾക്ക് മുൻപ് തന്നെ പത്താം ക്ലാസ് പരീക്ഷയ്ക്കായി തയാറെടുപ്പുകൾ ആരംഭിച്ച വിദ്യാർഥികളായിരുന്നു ഇരട്ടകളായ അപർണയും അർജുനും. പെട്ടെന്നൊരു നിമിഷം പഠിച്ചിരുന്ന സ്കൂളിന് അംഗീകാരമില്ലന്നും പരീക്ഷയെഴുതാൻ കഴിയില്ലെന്നും അറിഞ്ഞതോടെ കുട്ടികൾ സങ്കടത്തിലായി. ഒരു വർഷം നഷ്ടപ്പെടുമെന്ന വാസ്തവം മനസ്സിലാക്കിയതോടെ കുട്ടികൾ മാനസികമായി തളർന്ന നിലയിലാണ് ഇവരെന്ന് അപർണയുടെയും അർജുന്റെയും മാതാപിതാക്കൾ പറഞ്ഞു.

Advertisment