Advertisment

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെ മുതല്‍ ഫെബ്രുവരി 10 വരെ ഗതാഗത നിയന്ത്രണം

New Update

കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ . കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും.

Advertisment

publive-image

രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി പോകുന്ന മംഗലൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.

kochi track problem
Advertisment