Advertisment

പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കും'; നയതന്ത്ര ബാഗില്‍ എത്തിയ സ്വര്‍ണ്ണം പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം ഭീഷണിപ്പെടുത്തിയത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്; പാഴ്‌സല്‍ പൊട്ടിക്കുന്നതിന് മുമ്പ് യുഎഇയിലേക്ക് തിരികെ അയപ്പിക്കാനും ശ്രമം; കള്ളക്കടത്ത് പുറത്തായതോടെ സ്വപ്നയെ തിരുവനന്തപുരത്തു നിന്നും രക്ഷപ്പെടുത്തിയതും ഈ നേതാവ്?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം സംശയത്തെ തുടര്‍ന്ന് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ച് ഭീഷണിപ്പെടുത്തിയത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് കണ്ടെത്തി.

Advertisment

publive-image

പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കു'മെന്ന് ഇയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുമ്പെ യുഎഇയിലേക്ക് തിരികെ അയപ്പിക്കാനും ഇയാള്‍ ഇടപെട്ട് ശ്രമം നടത്തിയതായാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ യൂണിയന്‍ നേതാവ് നേരിട്ട് ഇടപെടുത്തിയെന്നും വ്യക്തമായി. ഇടപെടല്‍ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്.

കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് സൂചനയുണ്ട്. നേതാവിന്റെ  തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായും സൂചനയുണ്ട്.

കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ  വീടു സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള നേതാവിനു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാര്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കു വരുന്ന മുഴുവന്‍ പാഴ്‌സലുകളും ഇദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തിലാണ് പുറത്തു കടത്തിയിരുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ സംഭവത്തിനു ശേഷം കാണാതായതും സംശയങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്.

latest news swapna suresh all news tvm gold smuggling uae consulate bag
Advertisment