Advertisment

അവള്‍ക്ക് ഡോക്ടര്‍മാര്‍ അവസാനം സമയം കുറിച്ചത് 17-02-2020 ല്‍ ആയിരുന്നു ; ഇപ്പോഴും അവള്‍ വെന്റിലേറ്റര്‍ സഹായം പോലും ഇല്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്നു ; ഒരാള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ദൈവത്തിന് അറിയാമെങ്കില്‍ മരണ സമയം കുറിക്കാനും അവനറിയാം ; മരണസമയം മൂന്ന് തവണ കുറിച്ചിട്ടും ഭാര്യയെ വിട്ടുനല്‍കാത്ത യുവാവിന്റെ കുറിപ്പ് വൈറല്‍

New Update

കാൻസർ വേദനയിൽ പുള‍ഞ്ഞ പ്രിയപ്പെട്ടവളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച നെഞ്ചുലയ്ക്കുന്ന അനുഭവമാണ് മാത്യുവിന് പറയാനുള്ളത്. കാൻസർ അതിന്റെ രൗദ്രഭാവം പുറത്തെടുത്ത വേളയിൽ നീതുവിന്റെ മരണം പോലും പ്രവചിക്കപ്പെട്ടു.

Advertisment

പക്ഷേ പ്രാർത്ഥനയുടേയും ആത്മവിശ്വാസത്തിന്റേയും കരുത്തിൽ ആയുസിന്റെ പുസ്തകങ്ങളെ തിരുത്തിയെഴുതി നീതു ഇന്നും ജീവിക്കുന്നു.  കാൻസര്‍ അതിജീവന കൂട്ടായ്മയായ കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സിലാണ് ഹൃദയഹാരിയായ ആ കഥ വന്നത്.

publive-image

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞങ്ങളും പൊരുതുന്നു നിങ്ങളോടൊപ്പം. കഴിഞ്ഞ ഒന്നര വർഷമായി... ഇതിനിടയിൽ മൂന്ന് തവണ മരണത്തിന്റെ സമയം ഡോക്ടർമാർ കുറിച്ചു. അവസാനം കുറിച്ചത് 17-02-2020 ൽ ആയിരുന്നു.

അറിയിക്കനുള്ളവരെ എല്ലാവരെയും അത്രയും വേഗം അറിയിക്കാൻ പറഞ്ഞപ്പോൾ, ഞാൻ ഇനി ഒന്നും ചെയ്യില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി എല്ലാ വിധത്തിലും പ്രയത്നിച്ച ഡോക്ടർ അവളുടെ ദയനീയ അവസ്ഥക്ക് അവസാന സമയം കുറിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.

രണ്ടു ദിവസം കൂടി എനിക്ക് അവളെ കാണാൻ സമ്മതം ചോദിച്ചപ്പോൾ അതിന് പ്രതേക സൗകര്യം ഒരുക്കി തന്ന ആ വലിയ മനുഷ്യൻ ഇപ്പൊൾ ദൈവത്തിന്റെ ദൂതൻ ആണ് എന്നു തോന്നി പോകുന്നു. മനസ്സുരുകി ഒരു പാട് പേര് ദൈവത്തോട് പ്രാർത്ഥിച്ചു. അതിന്റെ ഫലമായി ദൈവം തൻറെ ശക്തി തെളിയിച്ച് അടുത്ത ദിവസം തന്നെ അവളെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തി.

"ഒരാൾക്ക് ജീവൻ കൊടുക്കാൻ ദൈവത്തിനു അറിയാമെങ്കിൽ മരണ സമയം കുറിക്കാനും അവനറിയാം" നമ്മൾക്ക് അതിന് കഴിയുകയില്ല എന്നു തെളിയിച്ച് കൊണ്ട് ഇന്ന് 19-02-2020, പൂർണമായും ventilator support ഇല്ലാതെ റൂം ഓക്സിജൻ ൽ അവള് ചിരിച്ച് കിടക്കുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്.

അത് കൊണ്ടാണ് കുറേ നാൾക്ക് ശേഷം FB യിൽ ഒരു പോസ്റ്റ് ഇൗ പേജ് വഴി ഇടുന്നത്. നാളെ അവളെ ICU വിൽ നിന്നും വാർഡിലേക്ക് മാറ്റാം എന്നു പറഞ്ഞപ്പോൾ ഡോക്ടറുടെ മുഖത്തെ സന്തോഷവും ഞാൻ കണ്ടൂ.

നമ്മുക്ക് ദൈവം തന്ന പരീക്ഷണങ്ങൾ നാം ജെയിച്ച് കയറണം. ഇടക്കു ഞാൻ ചിന്തിക്കും എന്ത് കൊണ്ട് ഇൗ ഗതി വന്നു. അതിന് തക്ക പാപം ഞാൻ ചെയ്തിട്ടില്ല. എന്നെക്കാൾ പാപം ചെയ്തു ജീവിക്കുന്ന എത്രയോ പേരുണ്ട് അവർ സുഖം ആയി ജീവിക്കുന്നു. പിന്നീട് ഒരു കാര്യം മനസ്സിലായി. "നന്നാകും എന്ന് ഉറപ്പുള്ള മക്കളെ ചെറിയ തെറ്റിന് പോലും അപ്പന്മർ ശാസിക്കും ശിക്ഷിക്കും".

നമ്മുടെ തെറ്റുകൾ മനസ്സിലാക്കി തിരുത്തി ദൈവത്തിന്റെ ഇഷ്ട മക്കൾ ആകാൻ നമുക്ക് ശ്രമിക്കാം. ഈ പരീക്ഷണങ്ങൾ വിജയിച്ചു കയറാം.

സ്നേഹത്തോടെ കൊച്ചുമോൻ കോന്നി.

Cancer facebook post viral post
Advertisment