ട്വിറ്റർ താരമായി ഒരു കൊച്ചു മുടിയൻ ; വീഡിയോ വൈറലാവുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, July 30, 2018

ജപ്പാന്‍: ട്വിറ്ററില്‍ താരമാകുന്നത് ഒരു കൊച്ചു കുട്ടിയാണ്. പക്ഷേ നിഷ്‌കളങ്കതയിലും,ഭാവങ്ങളിലുമല്ല. ഭംഗിയുള്ള, സൗന്ദര്യമുള്ള മുടിയുള്ള കുട്ടിയാണ് ട്വിറ്ററില്‍ ഇപ്പോള്‍ താരമാകുന്നത്. ബേബി ചാങ്കോയെന്ന കുട്ടിക്ക് ഇപ്പോള്‍ 1. 5 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഓരോ പോസ്റ്റിനും ഏകദേശം 10000 ലൈക്കുകളുമുണ്ട്.

ഇപ്പോള്‍ ഏകദേശം 47 പോസ്റ്റുകളും വീഡിയോകളും മാത്രമേ ഷെയര്‍ ചെയ്തിട്ടുള്ളു. മെയ് മാസത്തിലാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. പക്ഷേ ദിവസങ്ങള്‍ കഴിയുന്തോറും മുടിക്ക് ആരാധകര്‍ കൂടി വരുകയാണ്. ബേബി ചാങ്കോയുടെ മുടി കറുത്ത കനത്ത ഇടതൂര്‍ന്ന മുടിയാണ്. മുടിയുടെ ആകര്‍ഷണം മാത്രമല്ല, കുട്ടിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാവരിലും ശ്രദ്ധയാകര്‍ഷിക്കും. വ്യത്യസ്ത തരത്തിലുള്ള ഹെയര്‍ സ്‌റ്റെലുകളും,ഭംഗിയുള്ള മുത്തുകളും,ക്ലിപ്പുകളും എല്ലാം മുടിയെ ആകര്‍ഷകമാക്കുന്നുണ്ട്.

 

×