Advertisment

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി 400 കോടി രൂപയുടെ കള്ളപ്പണം ഒഴുക്കി, വിതരണത്തിനിടയില്‍ കൊടകരയില്‍ 3.5 കോടിരൂപ കൊള്ളയടിച്ചു; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി 400 കോടി രൂപയുടെ കള്ളപ്പണം ഒഴുക്കിയെന്നും ഇതിന്റെ വിതരണത്തിനിടയില്‍ കൊടകരയില്‍ നിന്ന് 3.5 കോടിരൂപ കൊള്ളയടിച്ചെന്നും കാണിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Advertisment

publive-image

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ബിജെപി കള്ളപ്പണം ഇപയോഗിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. കള്ളപ്പണവാഹകനായ ആര്‍എസ്എസ് നേതാവ് ധര്‍മ്മരാജന്‍ തൃശൂരില്‍ സുരേഷ് ഗോപി എംപിയുടെ ഓഫീസും സന്ദര്‍ശിച്ചു എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് വലിയ ബാഗുകള്‍ കാറിലേക്ക് കയറ്റിയതില്‍ ദുരൂഹതയുണ്ട്. ഇതേകുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

black money case
Advertisment