Advertisment

ധര്‍മ്മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത് 9.80 കോടി രൂപ; 6.30 കോടിയും തൃശൂര്‍ ജില്ലയ്ക്ക് കൈമാറി; കൊള്ളയടിക്കപ്പെട്ടത് ബാക്കി വന്ന മൂന്നരക്കോടി രൂപ; നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലാണ്. കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏകദേശം 10 കോടിയോളം രൂപയാണ് ധര്‍മ്മരാജന്‍ കൊണ്ടുവന്നതെന്നാണ് സൂചന.

Advertisment

publive-image

9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. അതില്‍ 6.30 കോടിയും തൃശൂര്‍ ജില്ലക്ക് കൈമാറി. ഇതിന് പുറമേ 2 കോടി തൃശൂര്‍ മണ്ഡലത്തിന് മാത്രമായും നല്‍കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ബാക്കി വന്ന മൂന്നരക്കോടിയുമായി പോകുന്നതിനിടെയാണ് പണം കവരുന്നതും ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കുന്നതും. കവര്‍ച്ചാ കേസിന് പുറമേ പണം എങ്ങനെ എത്തിച്ചു, എവിടെ നിന്നെത്തി തുടങ്ങിയ അന്വേഷണത്തില്‍ നിന്നാണ് നിര്‍ണ്ണായകമായ ഈ വിവരങ്ങള്‍ ലഭിക്കുന്നത്.

തൃശൂര്‍ ജില്ലക്ക് കൈമാറിയ 6.30 കോടിക്ക് ബാക്കി വന്ന പണം മുഴുവന്‍ എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മാത്രമായി നല്‍കിയതാണ്,

black money case
Advertisment