Advertisment

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഏഴ് ലക്ഷം രൂപ കൂടി കണ്ടെടുത്തു; കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു, ഇനി കണ്ടെത്താനുള്ളത് രണ്ട് കോടിയോളം രൂപ

New Update

കണ്ണൂര്‍ :കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഏഴ് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ളത് രണ്ട് കോടിയോളം രൂപയാണ്‌.

Advertisment

publive-image

കണ്ണൂര്‍ ജില്ലയില്‍ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇത്തരത്തിലാണ് ഏഴ് ലക്ഷം രൂപ കണ്ടെടുക്കാന്‍ പൊലീസിനായത്. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്.

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ ഇപ്പോള്‍ ഏകദേശം ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്.

പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും മാത്രമായി ഏകദേശം 70 ലക്ഷത്തിനടുത്ത് രൂപയുടെ ഇടപാടുകള്‍ നടന്നെന്നും വിവരമുണ്ട്. ഇനി രണ്ട് കോടിയ്ക്കടുത്തുവരുന്ന കവര്‍ച്ച പണം പൊലീസിന് കണ്ടെത്താനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്നും പൊലീസ് പരിശോധന തുടരും.

black money case
Advertisment