Advertisment

കള്ളന്‍ കപ്പലില്‍ തന്നെ?.. ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണം: പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് കേസിലെ രണ്ടാം പ്രതി

author-image
admin
Updated On
New Update

ചെന്നൈ: ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ കൊന്നതിലും രേഖകളില്‍ കവര്‍ന്നതിലും ആരോപണവുമായി മോഷണ കേസിലെ രണ്ടാം പ്രതി.

Advertisment

publive-image

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് മലയാളിയും കേസിലും പ്രതിയുമായി കെ.വി സയന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും സയന്റെ ഭാര്യയും മകളുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വിവാദമായ കോടനാട് എസ്റ്റേറ്റിലെ മോഷണവും പിന്നാലെ ഉണ്ടായ ദുരൂഹ മരണങ്ങളിലുമാണ് വെളിപ്പെടുത്തലുമായി രണ്ടാം പ്രതി സയന്‍ രംഗത്തെത്തിയത്. എസ്റ്റേറ്റിലെ മുന്‍ ഡ്രൈവറായ കനകരാജ് തങ്ങളെ സമീപിച്ച് പണം മോഷ്ടിക്കാന്‍ ഒപ്പം ചേരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ യഥാര്‍ത്തില്‍ എസ്റ്റേറ്റിലെ ചില രേഖകള്‍ കൈക്കലാക്കുകയായിരുന്നു മോഷണത്തിന് പിന്നിലെ ഉദ്ദേശമെന്നും പ്രതിയായ കെ.വി സൈന്‍ പറഞ്ഞു. അഞ്ച് കോടി രൂപ കരാറിനായിരുന്നു മോഷണം നടത്തിയത്. 2017 ഏപ്രില്‍ മാസം 23ന് കോടനാട് എസ്റ്റേറ്റിലെത്തിയ സംഘം സെക്യൂരിറ്റിയെ കെട്ടിട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. എന്നാല്‍ പണത്തിനായുള്ള മോഷണമെന്ന വ്യാജേന സുപ്രധാനമായ ചില രേഖകള്‍ കൈക്കാലാക്കിയതായും അത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നുവെന്നും സയന്‍ ആരോപിച്ചു.

Advertisment