Advertisment

കോടതിസമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍വക്കീല്‍’. ചിത്രം പ്രമേയം കൊണ്ടു തന്നെ മികച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തെത്തി. ഒന്നും മിണ്ടാതെ…. എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് യുട്യൂബിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിക്കുന്നതും. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. സാഷാ തിരുപ്പതിയാണ് ആലാപനം.

ഫെബ്രുവരി മാസം 21 നാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയറ്ററുകളിലെത്തിയത്. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Advertisment