Advertisment

അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റ്‌! പാര്‍ലമെന്റംഗം എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം; വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല; ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് അയച്ച കത്തില്‍ ഒപ്പിട്ട തിരുവനന്തപുരം എംപി ശശി തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്എംപി . പാര്‍ലമെന്റംഗം എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. അല്ലാതെ വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല. അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കുളളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ മനസിലാക്കാന്‍ ശശി തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു എടുത്തുചാട്ടം. അദ്ദേഹം വിശ്വപൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവുമുളള ആളുമായിരിക്കാം. എന്നാല്‍ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

'പാര്‍ലമെന്റംഗം എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശശി തരൂര്‍ പാര്‍ട്ടിയില്‍ വന്ന സമയത്തും ഇപ്പോഴും ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്' - കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

sasi tharoor kodikkunnil suresh
Advertisment