Advertisment

കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍; കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലപ്പെടും; ഇടതുനേതാക്കളുടെ പ്രശംസയിൽ സന്തോഷ​മുണ്ടെന്ന്​ ജോസ്​ കെ മാണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലപ്പെടും. രാഷ്്ട്രീയ രംഗത്തെ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫി​​െൻറ കെട്ടുറപ്പ് തകർന്നതായും കോടിയേരി ലേഖനത്തിൽ ആരോപിച്ചു.

Advertisment

publive-image

‘‘ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യു.ഡി.എഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതി​​െൻറ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യു.ഡി.എഫി​​െൻറ തകർച്ചക്ക്​ വേഗത കൂട്ടും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന എൽ.ജെ.ഡി യു.ഡി.എഫ് വിട്ട് ഇപ്പോൾ എൽ.ഡി.എഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്​ലാമി, എസ്​.ഡി.പി.ഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്. എൽ.ഡി.എഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കും.’’

ജോസ് കെ.മാണി വിഭാഗവും സിപിഎം നേതൃത്വവുമായി ഇടനിലക്കാർ വഴി ആശയവിനിമയം നടന്നെന്ന സൂചനകള്‍ക്കിടെയാണ് കോടിയേരിയുടെ ലേഖനം. ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കള്‍ ഇന്നലെ കോടിയേരിയെ കണ്ട് ചർച്ച നടത്തിയിരുന്നു. സിപിഐയുടെ നിലപാടും ജോസ് പക്ഷത്തെ പ്രമുഖ നേതാക്കളുടെ എതിർപ്പുമാണ് തടസം.ഹം ജോസ് കെ.മാണി പക്ഷത്തുനിന്ന് കേൾക്കുന്നുണ്ട്. ഇടതുനേതാക്കളുടെ പ്രശംസയിൽ സന്തോഷ​മുണ്ടെന്ന്​ ജോസ്​ കെ മാണി പ്രതികരിച്ചു.

kerala congress m jose k mani latest news kodiyeri balakrishnan all news
Advertisment