Advertisment

ഇനി സിപിഐഎം ഹര്‍ത്താല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം; മോദി കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ന്യൂഡല്‍ഹി: നരേന്ദ്രമോദി കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു. ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാര്‍ഗമാണ് ഹര്‍ത്താലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

publive-image

സിപിഐഎം ഹര്‍ത്താല്‍ ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം. ജനവിരുദ്ധമാവരുത്. അഭിപ്രായ സമന്വയത്തിന് സിപിഐഎം മുന്‍കൈയെടുക്കും. വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി പറഞ്ഞു.

Advertisment