Advertisment

ദേവസ്വം ബോര്‍ഡിന്റെ പരമ്പരാഗത രീതികളില്‍ പത്മകുമാര്‍ വീണു പോയി ;കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പദ്മകുമാറിന് വീഴ്ചപറ്റിയെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന് വീഴ്ചപറ്റിയെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന്റെ പരമ്പരാഗത രീതികളില്‍ പത്മകുമാര്‍ വീണുപോയെന്നും പാര്‍ട്ടി ഇടപ്പെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

കാലാവധി കഴിയുന്നതിന് മുമ്പ് പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ പാര്‍ട്ടിക്ക് ഉദ്ദേശമില്ലെന്നും വീഴ്ചകള്‍ മനസ്സിലാക്കി തിരുത്തല്‍ നടപടികള്‍ പത്മകുമാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു പത്മകുമാറിന്റെ പല പ്രസ്താവനകളും. ‘ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അമ്പലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ സംഭവത്തില്‍ പത്മകുമാറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളി പറഞ്ഞതോടെ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.

Advertisment