Advertisment

തെറ്റ് ചെയ്തവര്‍ ആരായലും രക്ഷപ്പെടില്ല, സര്‍ക്കാരോ മുന്നണിയോ ആരേയും സംരക്ഷിക്കില്ല; കസ്റ്റംസിന്‍റെ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികരണവുമായി കോടിയേരി രംഗത്ത്‌. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്ന് കോടിയേരി പറഞ്ഞു.

publive-image

തെറ്റ് ചെയ്തവര്‍ ആരായലും രക്ഷപ്പെടില്ല. സര്‍ക്കാരോ മുന്നണിയോ ആരേയും സംരക്ഷിക്കില്ല. പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കസ്റ്റംസിന്‍റെ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

latest news swapna suresh gold smuggling case kodiyeri balakrishnan all news
Advertisment