Advertisment

ആരോഗ്യ പ്രശ്നം .. കോടിയേരി ബാലകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നു...എം വി ഗോവിന്ദന് പകരം ചുമതല

New Update

തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ചികില്‍സാ ആവശ്യത്തിനായി കോടിയേരി ബാലകൃഷ്ണന്‍ ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കി.

Advertisment

publive-image

ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്.

ചികില്‍സയ്ക്കായി അമേരിക്കയിലുള്ള അദ്ദേഹം അവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഒക്ടോബര്‍ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയതു മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചു സിപിഎം വ്യാകുലരായിരുന്നു.

രണ്ടാഴ്ച മുന്‍പു തിരിച്ചെത്തിയ അദ്ദേഹം ഒടുവില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കുറച്ചു സമയം പങ്കെടുത്തുവെങ്കിലും പിന്നീട് ഓഫിസില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.

kodiyeri
Advertisment