Advertisment

അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ഉള്ള കോന്നിയിലെ കോൺഗ്രസുകാർ അരിവാളിന് കുത്തി കോൺഗ്രസിന് ഷോക്ക് ട്രീറ്റ്മെൻറ് നൽകണം ; നിയമസഭയിൽ ചെന്നിത്തലക്കൊപ്പം വാക്കൗട്ട് നടത്താനല്ല , അടുത്ത ഒന്നര കൊല്ലത്തേക്ക് സർക്കാരിന് ഒപ്പം നിൽക്കാൻ ഉള്ള ഒരു എംഎൽഎയെ തിരഞ്ഞെടുക്കുന്നതാണ് കോന്നിക്ക് നല്ലതെന്ന് കോടിയേരി 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

കോന്നി : അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ഉള്ള കോന്നിയിലെ കോൺഗ്രസുകാർ അരിവാളിന് കുത്തി കോൺഗ്രസിന് ഷോക്ക് ട്രീറ്റ്മെൻറ് നൽകണമെന്ന് കോടിയേരി ബാലകൃഷ്ണൻ.

Advertisment

publive-image

നിയമസഭയിൽ ചെന്നിത്തലക്കൊപ്പം വാക്കൗട്ട് നടത്താൻ ഒരാളെ തിരഞ്ഞെടുക്കുന്നതിലും നല്ലത്, അടുത്ത ഒന്നര കൊല്ലത്തേക്ക് സർക്കാരിന് ഒപ്പം നിൽക്കാൻ ഉള്ള ഒരു എംഎൽഎയെ തിരഞ്ഞെടുക്കുന്നതാണ് കോന്നിക്ക് നല്ലതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കോന്നിയിലെ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി യെ കോൺഗ്രസിന് ഭയമാണ്. അതാണ് പി ചിദംബരത്തെ ജയിലിൽ അടച്ചപ്പോൾ ഒരു കൂട്ട കരച്ചിൽ നടത്താൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. കരഞ്ഞാൽ കരയുന്നവനെ പിടിക്കും എന്ന പേടി കാരണം ഇപ്പോൾ വിമ്മി കരയാൻ പോലും കോൺഗ്രസിന് പേടിയാണ് .

Image result for kodiyeri against chennithala

യുഡിഎഫ് നേതാക്കളുടെത് പോലെ നാറ്റക്കേസിൽ അല്ല ജനീഷ് കുമാർ പ്രതിയായതെന്ന് കോടിയേരി ഓർമ്മിപ്പിച്ചു. അടൂർ പ്രകാശിന് സീറ്റ് നൽകാത്തതിൽ അമർഷം ഉള്ള കോൺഗ്രസുകാർ അരിവാളിൽ കുത്തി പ്രതിഷേധിക്കണം എന്ന് കോടിയേരി കൂട്ടി ചേർത്തു

 

Advertisment