Advertisment

സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി വി മുരളീധരനും സംശയത്തിന്‍റെ നിഴലില്‍; സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് നേതൃത്വം നൽകുന്നുവെന്ന് സിപിഎം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി വി മുരളീധരനും സംശയത്തിന്‍റെ നിഴലിലാണെന്ന് കോടിയേരി ആരോപിച്ചു.

Advertisment

publive-image

സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് നേതൃത്വം നൽകുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അന്വേഷണ പരിധി കേന്ദ്ര ഏജൻസികൾക്ക് തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്.

എന്നാൽ സംസ്ഥാന തലത്തിൽ അന്വേഷണത്തിൽ സിപിഎം സംസ്ഥാന നേതൃത്വം മൗനം തുടരുന്നു.

v muralidharan latest news gold smuggling case kodiyeri balakrishnan all news
Advertisment