ചിദാനന്ദപുരി സന്യാസിയല്ല , സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന കോടിയേരിയുടെ പരാമർശം ;സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് നാമജപ പ്രതിഷേധം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 20, 2019

തിരുവനന്തപുരം: സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധം നടക്കും. സന്യാസി മാര്‍ഗദര്‍ശക മണ്ഡലമാണ് നാമജപ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സ്വാമി ചിദാനന്ദപുരി സന്യാസിയല്ലെന്നും സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുകയാണ് ചിദാനന്ദപുരി എന്നായിരുന്നു കോടിയേരിയുടെ ആരോപണം.

ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യവെ ചിദാനന്ദപുരി നടത്തിയ പ്രസം​ഗത്തിന് പിന്നാലെയാണ് സ്വാമിക്കെതിരെ സിപിഎം രം​ഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി പറഞ്ഞു. ഇതിനുപിന്നാലെയാണ് സ്വാമി ചിദാനന്ദപുരിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്.

×